മനാമ: ഹിജാബിട്ട സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്റൈനിലെ ഇന്ത്യന്‍ ഹോട്ടല്‍ അധികൃതര്‍ പൂട്ടി. ബഹ്റൈനിലെ ആദ്ലിയയില്‍ പ്രവര്‍ത്തിക്കുന്ന Lanterns എന്ന ഇന്ത്യൻ റെസ്റ്റോറന്റിലെ ഇന്ത്യൻ മാനേജറായിരുന്നു ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് റെസ്റ്റോറന്റിലേക്ക് പ്രവേശനം നിഷേധിച്ചത്. ഇയാളാണ് ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ വസ്ത്രത്തിന്‍റെ പേരില്‍ തടഞ്ഞത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ നടപടി ഉണ്ടായതോടെ റെസ്റ്റോറന്‍റ് അധികൃതര്‍ മാപ്പുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സ്ഥാപനം വംശീയ വിവേചനത്തില്‍ ഖേദം പ്രകടിപ്പിച്ചത്. തെറ്റായ പ്രവൃത്തി നടത്തിയ മാനേജറെ മാറ്റിയതായി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ ആളുകളെയും ഈ മാസം 29 നു തങ്ങളുടെ റെസ്റ്റോറന്റിലേക്ക് സൗജന്യ ഇന്ത്യൻ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിട്ടുമുണ്ട്. ഹിജാബിട്ട സ്ത്രീയെ റെസ്റ്റോറന്‍റ് മാനേജര്‍ തടയുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
വിവേചന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി, രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന നയങ്ങളും നിലപാടുകളും ഒഴിവാക്കാന്‍ എല്ലാ ടൂറിസം ഔട്ട്ലെറ്റുകള്‍ക്കും നിര്‍ദേശം നല്‍കി.
‘ജനങ്ങള്‍ക്കെതിരായ എല്ലാത്തരം വിചേചന നടപടികളേയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. പ്രത്യേകിച്ച് ദേശീയ സ്വത്വത്തിന്‍റെ പേരിലുള്ള വിവേചനം”- ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി.
ഹിജാബിന്‍റെ പേരില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ബിജെപി സര്‍ക്കാരും കോടതിയും പ്രവേശനം നിഷേധിച്ചിരിക്കെയാണ് അതിന്‍റെ ബലത്തില്‍ ഒരു ഇസ്‌ലാമിക രാജ്യത്തും ഹിജാബ് വിലക്ക് നടപ്പാക്കാന്‍ റെസ്റ്റോറന്‍റ് മാനേജര്‍ ശ്രമിച്ചത്. റെസ്റ്റോറന്റ് അടപ്പിച്ചതായി പോസ്റ്റിട്ട ഷാർജയിലെ ഹിന്ദ് രാജകുമാരി അറബ് ലോകത്ത് റേസിസം അനുവദിക്കില്ലെന്നും എഴുതി.