പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കി

0
2608

ജിദ്ദ: നിരവധി കുട്ടികളെ പ്രലോഭിപ്പിച്ച് അവരോട് അപമര്യാദയായി പെരുമാറിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മ്യാൻമർ പൗരന്റെ വധശിക്ഷയാണ് ഇന്ന് ജിദ്ദയിൽ വെച്ച് നടപ്പാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മ്യാൻമർ പൗരനായ സയീദ് കരീം മുഹമ്മദ് ആണ് കേസിലെ പ്രതി. നിരവധി പെൺ കുട്ടികളെ പ്രലോഭിപ്പിച്ച് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും അന്വേഷണത്തിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത പ്രതിയുടെ കുറ്റം തെളിവ് സഹിതം തെളിയിക്കപ്പെട്ടിരുന്നു. തുടർന്ന് ക്രിമിനൽ കോടതി വധധിക്ഷ പുറപ്പെടുവിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും വിധി നടപ്പാക്കാൻ രാജകൽപ്പന ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് ജിദ്ദയിൽ വെച്ച് ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കിയത്.