വാക്സിനേഷൻ എടുക്കാത്ത വീട്ടുജോലിക്കാരന് സഊദിയിലേക്ക് വരാൻ കഴിയുമോ?, സിവിൽ ഏവിയേഷൻ പ്രതികരണം

0
1584

റിയാദ്: വാക്സിനേഷൻ എടുക്കാത്ത വീട്ടുജോലിക്കാരന് സഊദിയിലേക്ക് വരാൻ കഴിയുമെന്ന് സഊദി സിവിൽ എവിയേഷൻ അറിയിച്ചു. കൊറോണ വൈറസ് വിരുദ്ധ വാക്‌സിൻ സ്വീകരിക്കാത്ത തന്റെ വീട്ടു ജോലിക്കാരന് സഊദിയിലേക്ക് വരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാക്സിൻ എടുക്കാത്ത തൊഴിലാളിക്ക് സ്വാഭാവികമായും രാജ്യത്തേക്ക് വരാൻ കഴിയുമെന്ന് അതോറിറ്റി സൂചിപ്പിച്ചു, രാജ്യത്തേക്ക് വരുന്ന യാത്രക്കാർ “PCR” നേടേണ്ടതില്ലെന്നും ഊന്നിപ്പറഞ്ഞു.