ഫൈനൽ എക്സിറ്റ് നൽകാൻ തൊഴിലുടമ വിസമ്മതിച്ചാൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും?, തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു

0
4895

റിയാദ്: തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ്” നൽകാൻ തൊഴിലുടമ വിസമ്മതിച്ചാൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നത് വ്യക്തമാക്കി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരാർ കാലഹരണപ്പെടുകയും തൊഴിലുടമ തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലാളിക്ക് സ്വയം “ഫൈനൽ എക്സിറ്റ്” അഭ്യർത്ഥന സമർപ്പിക്കാൻ കഴിയുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഫൈനൽ എക്‌സിറ്റിന് പെർമിറ്റ് നൽകുന്ന ലേബർ ഓഫീസ് വഴിയാണ് ഈ നടപടിക്രമം പൂർത്തിയാക്കേണ്ടതെന്നും മന്ത്രാലയം സൂചിപ്പിച്ചു.