സഊദിയിൽ മകന്റെയടുത്ത് സന്ദർശക വിസയിൽ എത്തിയ കൊല്ലം സ്വദേശി മരണപ്പെട്ടു

0
3176

 

ദമാം: മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയ കൊല്ലം സ്വദേശി മരണപ്പെട്ടു. കൊല്ലം മുകുന്ദപുരം കോയിവിള പുത്തൻ സങ്കേതം പുതിയ വീട്ടിൽ ഷറഫുദ്ദീൻ (64) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒരു മാസം മുമ്പ് ജുബൈലിൽ ജോലി ചെയ്യുന്ന മകന്‍റെ വീട്ടിൽ ഭാര്യ ലൈലാ ബീവിക്കൊപ്പം നാട്ടിൽ നിന്നും എത്തിയതായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലം സഊദിയിലായിരുന്ന ഷറഫുദ്ധീൻ ഏതാനും വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

മകൻ: ഷെഫിൻ, മരുമകൾ: ജസ്‌ന. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലിൽ ഖബറടക്കുന്നതിനുള്ള നടപടികൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.