റിയാദ്: പ്രതിദിനമുള്ള ജോലി സമയം കുറക്കണമെന്ന നിർദേശവുമായി വിദഗ്ധർ. ദിവസേനയുള്ള ജോലി സമയം 6 മണിക്കൂറായി കുറയ്ക്കുന്നത് അനിവാര്യമായും വരാനിരിക്കുന്ന സംവിധാനമാണെന്ന് ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ് ബന്ദർ അൽ-സഫീർ പറഞ്ഞു. രണ്ട് കാരണങ്ങളാൽ ഇവ അനിവാര്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊഴിൽ നിയമനിർമ്മാണത്തിന്റെ തുടർച്ചയായ വികസനം, തൊഴിൽ ജീവിതത്തിന്റെ ഗുണനിലവാരം, ജീവനക്കാരുടെ പ്രകടനത്തിന്റെ ഫലപ്രാപ്തിയിലും കാര്യക്ഷമതയിലും വർദ്ധനവ് എന്നിവയിൽ അധികൃതർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജോലി സമയത്തിന്റെ എണ്ണം കുറക്കുന്നത് കമ്പനിയുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. മണിക്കൂറുകളുടെ എണ്ണം കണക്കിലെടുക്കാതെ ഉത്പാദനം കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. ജോലി സമയം കുറയ്ക്കുന്ന സമ്പ്രദായത്തെ ഏറ്റവും ഭയക്കുന്നത് സ്വകാര്യ മേഖലയിലെ തൊഴിലുടമകളാണ്. ദൈർഘ്യമേറിയ ജോലി കാലയളവ് കൂടുതൽ ഉൽപ്പാദനക്ഷമത എന്നത് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജീവനക്കാരന് പ്രതിദിനം 8 മണിക്കൂർ ജോലി വളരെയധികമാണ്. പല രാജ്യങ്ങളും 4 പ്രവൃത്തി ദിവസങ്ങളും 3 ദിവസത്തെ അവധിയും എന്ന ആശയം നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ആറു മണിക്കൂറുകൾ ഉള്ള അഞ്ചു പ്രവൃത്തി ദിനങ്ങളാണ് ജീവനക്കാരന് ഏറ്റവും മികച്ച സംവിധാനമെന്നത് ശ്രദ്ധേയമാണ്. ദൈർഘ്യമേറിയ ജോലി സമയങ്ങളുടെ എണ്ണം ജീവനക്കാർക്കിടയിൽ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും നിരവധി മണിക്കൂറുകൾ പാഴാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രൂപത്തിൽ ദിവസേന നാലര മണിക്കൂറാണ് ജോലി ചെയ്യാനുള്ള ഏറ്റവും നല്ല സംവിധാനമെന്ന് അൽ-സഫീർ വെളിപ്പെടുത്തി. ആഴ്‌ചയിലെ ജോലി സമയത്തിന്റെ എണ്ണം കണക്കാക്കി ദിവസം കുറക്കുന്നത് ജീവനക്കാരന് മികച്ചതാക്കുകയും അവന്റെ ഉൽപാദനക്ഷമതയെ നല്ല രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനും സാധിക്കും. ജോലി സമയങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് ജീവനക്കാരന്റെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.