കുവൈത്ത്സിറ്റി: വാക്‌സിൻ എടുക്കാതെ പ്രവാസിക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ നഴ്‌സിന് കുവൈത് കോടതി നാല് വർഷം തടവ് ശിക്ഷ വിധിച്ചു. കുവൈറ്റിലെ അപ്പീൽ കോടതിയാണ് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്സിന് 4 വർഷം തടവ് ശിക്ഷ വിധിച്ചത്. 100 ദിനാർ കൈക്കൂലിയായി സ്വീകരിച്ച് വാക്സിൻ എടുക്കാത്ത പ്രവാസിക്ക് പ്രതിരോധ കുത്തിവയ്പ്പ് വെച്ചതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നാണ് കേസ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതെ സമയം, കൈകൂലി നൽകി വ്യാജ സർട്ടിഫിക്കറ്റ് നേടിയ പ്രവാസിയെയും ശിക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 7 വർഷം കഠിന തടവും 800 ദിനാർ പിഴയും വിധിച്ചു. തടവ് ശിക്ഷ കഴിയുന്നതോടെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി വിധിച്ചുവെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.