റിയാദ്: ഉറങ്ങികിടക്കവേ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോമാലിയൻ സ്വദേശികളായ അഫ്തിൻ അബ്ദുല്ല അലി ഹുസൈൻ, ഷരീഫ് മുഹമ്മദ് ആലം എന്നിവരെ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയ പ്രതി എത്യോപ്യൻ പൗരനായ ജമാൽ അബൂബക്കർ മുഹമ്മദിനെയാണ് ഇന്ന് റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സുരക്ഷാ അധികാരികൾക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും അന്വേഷണത്തിൽ അയാൾ കുറ്റം തെളിഞ്ഞുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രാഥമിക അപ്പീൽ കോടതി വിധികളെ സുപ്രീം കോടതിയും അംഗീകരിക്കുകയും നിയമപരമായി തീരുമാനിച്ചത് നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.