സഊദിയിൽ ജീവനക്കാർക്കുള്ള ലെവി ഇളവ് അവസാന വർഷം

0
8548

ജിദ്ദ: ചെറുകിട സ്ഥാപന ജീവനക്കാർക്കുള്ള ലെവി ഇളവ് ഒരു വർഷത്തോടെ അവസാനിക്കും. ചെറുകിട സ്ഥാപനങ്ങളെ പ്രതിമാസ പ്രവാസി ലെവിയിൽ നിന്ന് ഒഴിവാക്കിയതിന്റെ മൂന്നാമത്തെയും അവസാനത്തെയും വർഷമാണിത്. 2020 ഏപ്രിൽ മധ്യത്തിലാണ് ചെറുകിട സംരംഭങ്ങളെ ലെവി ഇളവ് നൽകി സഹായിക്കാൻ തീരുമാനം കൈകൊണ്ടിരുന്നത്. മൂന്ന് വർഷത്തേക്ക് ഇളവ് നൽകാനായിരുന്നു തീരുമാനം. ഇത് പ്രകാരം അടുത്ത വർഷം മാർച്ച് 2023 മധ്യത്തിൽ ഇളവ് അവസാനിക്കുന്നതുവരെയാണ് മൂന്നു വർഷത്തേക്കുള്ള ഇളവ് ലഭിക്കുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വർക്ക് പെർമിറ്റുകളിൽ നിന്ന് ലേബർ ഫീസ് പ്രതിമാസം 800 റിയാൽ (വാർഷികം 9,600 റിയാൽ) അടക്കേണ്ടതിനു പകരം 100 റിയാൽ മാത്രമായി കുറച്ചിരുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഇലക്ട്രോണിക് രീതിയിലായിരുന്നു നടപ്പാക്കിയിരുന്നത്.

തീരുമാനം അനുസരിച്ച് ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഫീസിൽ നിന്ന് ഒഴിവാക്കപെടുന്നുണ്ട്. ഒമ്പത് അല്ലെങ്കിൽ അതിൽ താഴെ ജീവനക്കാരുള്ള ഏകദേശം 576,312 സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

സ്ഥാപനവും തൊഴിലുടമയും പ്രവാസി തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വഴക്കം നൽകാനാണ് ഇളവ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സാമ്പത്തിക നില മെച്ചപ്പെടുത്താനും അവരുടെ സാമ്പത്തിക പേയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും ഇത് ലക്ഷ്യമിടുന്നു.