സഊദിയിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ നാളെ മുതൽ പൂർണ്ണ ഹാജരോടെ ക്ലാസുകളിൽ, രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അസംബ്ലിയും തിരിച്ചെത്തും

0
1578

റിയാദ്: രാജ്യത്ത് നാളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ പൂർണ്ണ ഹാജരോടെ ക്ലാസുകളിൽ എത്തും. പുതിയ അക്കാദമിക് കലണ്ടർ അനുസരിച്ച് ഹാജരാകുന്ന മൂന്നാം സെമസ്റ്ററിനായുള്ള വിദ്യാഭ്യാസ പ്രക്രിയ നാളെ മുതലാണ് പുനഃരാരംഭിക്കുന്നത്. കൊവിഡ് മൂലം അടച്ചു പൂട്ടുകയും നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനു ശേഷം ആദ്യമയാണ് പൂർണ്ണ ശേഷിയോടെ ക്ലാസുകൾ ആരംഭിക്കുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ സെമസ്റ്റർ സമ്പ്രദായത്തിലൂടെയാണ് പഠനം പുനഃരാരംഭിക്കുന്നത്. പുതിയ മൂല്യനിർണ്ണയത്തിലൂടെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ കാര്യക്ഷമതയുടെ നിലവാരം ഉയർത്താനും ശ്രമിക്കുന്നതായി മന്ത്രാലയം സൂചിപ്പിച്ചു.

ഈ വർഷത്തെ മൂന്നാം സെമസ്റ്ററിലേക്കുള്ള സമ്പൂർണ ഹാജർ പഠനം നാളെ (ഞായറാഴ്ച) ആരംഭിക്കുന്നതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രാജ്യത്തെ എല്ലാ സ്കൂളുകളും രണ്ട് വർഷത്തിന് ശേഷം ആദ്യമായി രാവിലെ അസംബ്ലി തിരിച്ചുവരവിന് സാക്ഷ്യം വഹിക്കും.

പ്രൈമറി, കിന്റർഗാർട്ടൻ കുട്ടികൾ അടക്കം മുഴുവൻ വിദ്യാർത്ഥികളും ഹാജരാകുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പ്രാർഥനയും ക്ലാസ്റൂമും പാഠ്യേതര പ്രവർത്തനങ്ങളും പൂർണ്ണമായും തുടങ്ങുകയും മുഴുവൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ചെയ്യും.

വിദ്യാഭ്യാസ കെട്ടിടങ്ങളുടെ പരിശോധനയും ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വീകരിക്കുന്നതിനുള്ള സ്കൂളുകളുടെ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” അംഗീകരിച്ച പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത്.