ജിദ്ദ തുറമുഖത്തു വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 1.6 മില്യൺ ഗുളികകൾ, മൂന്ന് പേർ അറസ്റ്റിൽ (വീഡിയോ)

0
2095

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് 1,600,000 മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം കണ്ടെത്തിയത്. യാത്രകൾക്കായുള്ള ഒരു കാരവൻ വാഹനത്തിൽ ചരക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ ഇസ്‌ലാമിക് പോർട്ട് തുറമുഖം വഴിയാണ് ചരക്ക് എത്തിയത്. ഇറക്കുമതി ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്കിടെയാണ് തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകൾ വഴി മയക്കുമരുന്ന് കണ്ടെത്തിയത്. ട്രെയിലറിന്റെ അടിയിൽ പ്രത്യേക അറയ്ക്കുള്ളിൽ സാങ്കേതികമായ രീതിയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

രാജ്യത്തേക്കുള്ള ഇറക്കുമതി കയറ്റുമതികളിൽ നിയന്ത്രണം ശക്തമാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്ക. മയക്ക് മരുന്നിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും സഹായം നൽകണമെന്നും ദേശീയ അതോറിറ്റി ആഹ്വാനം ചെയ്തു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സൗദിക്കകത്ത് നിന്നും 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വഴിയോ അതോറിറ്റിയെ വിവരമറിയിക്കാം. സൗദിക്ക് പുറത്തുനിന്നും 00966 114208417 എന്ന നമ്പറിലും പരാതിപ്പെടാം. രഹസ്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

വീഡിയോ കാണാം