അൺനോൺ ഡെസ്റ്റിനേഷൻ സംഘത്തിന് കെഎംസിസി സ്വീകരണം നൽകി

ജിദ്ദ : കേരള രജിസ്ട്രേഷനുള്ള മഹീന്ദ്രാ താർ ജീപ്പിൽ ലോകം ചുറ്റാനിറങ്ങിയ മുവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ജിദ്ദ കെ എം സി സി എറണാകുളം ജില്ല കമ്മിറ്റി സ്വീകരണം നൽകി . 2021 നവംബര്‍ 25- ന് മുവാറ്റുപ്പുഴയില്‍ ഡീന്‍ കുര്യക്കോസ് എം.പി യും നടന്‍ സിയാസ് കരീമും സംയുക്തമായി ഫ്‌ളാഗ് ഓഫ് ചെയ്ത് യാത്ര അയച്ച റൈഡേഴ്സിനെ പ്രവാസികൾ എല്ലായിടത്തും ഹൃദയപൂർവ്വം സ്വീകരിക്കുന്നതായി യാത്രാസംഘം പറഞ്ഞു അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ഹാഫിസും ഹിജാസ് ഇഖ്ബാലും “മെയ്ഡ് ഇന്‍ ഇന്ത്യ വിത്ത് പ്രൈഡ്”എന്ന മുദ്രാവാക്യവുമായി മഹീന്ദ്ര താര്‍ ജീപ്പില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്.

ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സുബൈർ കുമ്മനോട് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉപഹാരം കൈമാറി. നാസർ എടവനക്കാട്, നാസർ വെളിയങ്കോട്, കൂട്ടം ജിദ്ദ പ്രസിഡണ്ട് ഖാദർ ആലുവ, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് തൻസീം പുത്തുക്കാടൻ, നിഷാദ് കൊപ്പറമ്പിൽ, സിമി ഖാദർ, ലത്തീഫ് അരീക്കൽ എന്നിവർ ആശംസകൾ നേർന്നു. അനസ് അരിമ്പ്രശ്ശേരി സ്വാഗതവും കലാം എടയാർ നന്ദിയും പറഞ്ഞു