വിദേശ ഡ്രൈവിംഗ് ലൈസൻസ് എത്രകാലം സഊദിയിൽ ഉപയോഗിക്കാം? ട്രാഫിക് വിശദീകരണം

0
3457

റിയാദ്: സഊദിയിലെത്തുന്നവർ അംഗീകൃത അന്താരാഷ്ട്ര അല്ലെങ്കിൽ വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്‌ട്ര ലൈസൻസ് ഉപയോഗിക്കാൻ സന്ദർശകനെ അനുവദിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും അതിനായി വ്യക്തമാക്കിയ കാലയളവിനെക്കുറിച്ചുമുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രാഫിക് വിഭാഗം.

അംഗീകൃത അന്തർദേശീയ/ വിദേശ ഡ്രൈവിംഗ് ലൈസൻസിന്റെ ഉപയോഗ കാലയളവ്, അതിന്റെ ഉടമ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ ഒരു വർഷം വരെയോ അതിനുള്ളിൽ ലൈസൻസിന്റെ കാലാവധി തീരുകയാണെങ്കിൽ അത് വരെയോ ആയിരിക്കും ഇതുപയോഗിച്ച് സഊദിയിൽ വാഹനം ഓടിക്കാനുള്ള അനുമതി.