തബൂക്കിൽ കുട്ടിയുടെ ഹൃദയത്തിൽ നിന്ന് കല്ല് വിജയകരമായി നീക്കം ചെയ്തു

0
2456

തബൂക്: തബൂക്കിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ ഒരു മെഡിക്കൽ സംഘം ഒരു കുട്ടിയുടെ ഹൃദയത്തിൽ നിന്ന് ഒരു കല്ല് നീക്കം ചെയ്തു. സയനോസിസ്, കഠിനമായ ചുമ, ഓക്സിജന്റെ അളവ് കുറയൽ എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി കുട്ടി ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടിക്കായി നടത്തിയ ചെസ്റ്റ് എക്‌സ്‌റേയിൽ വലതുവശത്തെ പ്രധാന ബ്രോങ്കസിൽ അസാധാരണ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഇത് മൂലം ഇടത് ശ്വാസകോശം വികാസം പ്രാപിച്ചതായും കണ്ടെത്തി. തുടർന്നാണ് വിശദ പരിശോധനക്ക് വിധേയനാക്കി കല്ല് പുറത്തെടുത്തത്.

ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് കല്ല് നീക്കം ചെയ്യുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ നല്ല നിലയിലാണെന്നും , ആശുപത്രിയിൽ വൈദ്യ പരിചരണത്തിൽ അദ്ദേഹം നല്ല ആരോഗ്യവാനാണ്.