റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. റമദാൻ മാസത്തിൽ ഗാർഹിക തൊഴിലാളികളുടെ വേതനം ഇരട്ടിയാകുന്നതാണ് റിപ്പോർട്ടുകൾ. റമദാൻ പ്രമാണിച്ച് ഗാർഹിക തൊഴിലാളികളുടെ ആവശ്യം വർധിച്ചതാണ് കാരണം. ചില പ്രദേശങ്ങളിൽ ഇത് പ്രതിമാസം 5,000 റിയാൽ കവിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസങ്ങളിൽ റിയാദ് നഗരത്തിലെ ഗാർഹിക തൊഴിലാളികളുടെ വേതനം 1,035 റിയാലായിരുന്നു. അതേസമയം, റമദാൻ മാസത്തെ ഉയർന്ന ആവശ്യകത ഇത് 4,000 റിയാലിലെത്തി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ വേതനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയായതായി പ്രാദേശിക മാധ്യമം നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തി.
ജസാൻ നഗരത്തിലെ ശമ്പളം സാധാരണ സമയങ്ങളിൽ 1,500 റിയാലാണ്, റമദാൻ മാസത്തോട് അടുക്കുമ്പോൾ അത് 2,773 റിയാലിലെത്തി. അബഹ നഗരത്തിൽ ഇപ്പോൾ തന്നെ 3,000 റിയാലിലെത്തി. റമദാൻ മാസത്തിൽ ഇനിയും വേതനം 500 റിയാൽ വർദ്ധിച്ചേക്കാം.
കിഴക്കൻ പ്രവിശ്യയിൽ വേതനം സാധാരണ സമയങ്ങളിൽ 3,200 നും 3,600 റിയാലിനും ഇടയിലാണ്. റമദാൻ മാസത്തിൽ ഇത് 4,655 ൽ എത്തുന്നു. തൊഴിലാളിയുടെ രാജ്യം അനുസരിച്ച് ഇത് ഉയർന്നേക്കാം.
മദീനയിൽ, സാധാരണ ഒരു സ്ത്രീ തൊഴിലാളിയുടെ വേതനം 2,990 ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, അത് റമദാനിൽ രാജ്യങ്ങളും വിവിധ ഓഫീസുകളും അനുസരിച്ച്, 5,000 റിയാലായി ഉയരുന്നു. അതേസമയം ജിദ്ദയിൽ നിലവിലെ കാലയളവിൽ ശമ്പളം 2,500 ൽ എത്തുന്നുണ്ട്. റമദാനിൽ ഇത് 3,980 ആയി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു.