വിദേശ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി; പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

0
4136

ദമാം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ സഊദിയിലെ ദമാമിലാണ് ഇന്ന് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുഹന്നദ് ബിൻ അലി ബിൻ ഇബ്രാഹിം അൽ അസിരിയെയാണ് ലിബിയൻ സ്വദേശിനിയായ തന്റെ ഭാര്യ റിഹാബ് അലി മുഹമ്മദ് അൽ ഹമാലിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷ സേന ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ ഇയാൾക്കെതിരെ കുറ്റം ചുമത്തിയതായും മന്ത്രാലയം അറിയിച്ചു.

കുറ്റവാളിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും കേസ് തെളിയിക്കപ്പെട്ടതോടെ വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രാഥമിക ക്രിമിനൽ കോടതിയുടെ വധശിക്ഷ വിധി അപ്പീൽ, സുപ്രീം കോടതികൾ അംഗീകരിക്കുകയും രാജ ഉത്തരവ് കൂടി ലഭിച്ചതോടെ ബുധനാഴ്ച ദമാമിൽ വധശിക്ഷ നടപ്പിലാക്കുകയുമായിരുന്നു.