റിയാദ്: ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിനും അത് വാഹന ഡ്രൈവർമാർക്ക് ഇഷ്യു ചെയ്ത് നൽകുന്നതിനും ആവശ്യമായ സമയപരിധിയെക്കുറിച്ച് ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ട്രാഫിക് നിയമലംഘനങ്ങൾ സാധാരണയായി രേഖപ്പെടുത്തുന്നുവെന്നാണ് സഊദി ട്രാഫിക് വിഭാഗം അറിയിച്ചത്.
മൊബൈൽ, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ രേഖപ്പെടുത്തി ഇഖാമയിൽ വരുന്ന സമയപരിധി സംബന്ധിച്ച് ഒരാളിൽ നിന്ന് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് വിഭാഗം ഇത് അറിയിച്ചത്.