സഊദിയിൽ നിന്ന് വിദേശയാത്രക്ക് പോകുന്ന പൗരന്മാക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം: സിവിൽ എവിയേഷൻ

0
1987

റിയാദ്: സഊദിക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം. വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെങ്കിൽ കൊറോണ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ലഭിച്ചിരിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് ലഭ്യമാകുക. 16 വയസ്സിന് താഴെയുള്ളവരെയും വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

18 വയസ്സിന് താഴെയുള്ള പൗരന്മാർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ അപകടസാധ്യതകൾ ഉൾക്കൊള്ളുന്ന ഒരു ട്രാവൽ ഇൻഷുറൻസ് പോളിസി നേടിയിരിക്കണമെന്നും സിവിൽ എവിയേഷൻ കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്ന് വരുന്നവർക്ക് ഹോം, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനുകൾ, പിസിആർ പരിശോധന ഫലം ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ നടപടികൾ പിൻവലിക്കുന്നതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.