ഹൈദരാലി തങ്ങളുടെ വിയോഗത്തിൽപ്രവാസി അനുശോചിച്ചു

0
787

ജിദ്ദ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ സമുദായ നേതാവ് എന്നതിനേക്കാൾ രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ കരുത്തുറ്റ നേതൃത്വത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് എക്‌സിക്യൂട്ടീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലും വിശാലതയോടു കൂടിയുള്ള നിലപാടുകൾ സ്വീകരിച്ച സൗമ്യമായ വ്യക്തിത്വമായിരുന്നു ഹൈദരാലി തങ്ങളെന്ന് പ്രവാസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.