റിയാദ്: സഊദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും അതിന്റെ ഭാഗമായി രാജ്യത്തെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുകയും ചെയ്തതായി സഊദി സിവിൽ എവിയേഷൻ അറിയിച്ചു. ഇത് സംബന്ധമായ വിമാന കമ്പനികൾക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക നിർദ്ദേശം നൽകി. ഗാക്കയുടെ നിർദ്ദേശങ്ങൾ വായിക്കാം.
രാജ്യത്തേക്ക് വിവരുന്നവർക്കുള്ള പുതിയ മാർഗ്ഗ നിർദേശങ്ങൾ സർകുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തേക്ക് നേരിട്ട് വരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും യാത്രക്കാർക്ക് നേരിട്ട് സഊദിയിലേക്ക് വരുന്നതിനും പോകുന്നതിനും ഇനി മുതൽ വിലക്കില്ല, സഊദിയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റോ നടത്തിയുള്ള നെഗറ്റീവ് ഫലം ആവശ്യമില്ലെന്നും സർക്കുലർ അറിയിച്ചു.
എല്ലാ തരത്തിൽപ്പെട്ട സന്ദർശന വിസക്കാരും കൊവിഡ് ചികിത്സാ കവറേജ് ഉൾപ്പെടുന്ന മെഡിക്കൽ ഇൻഷൂറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം, ക്വാറൻ്റൈൻ പാക്കേജുകൾക്കായി യാത്രക്കാരിൽ നിന്നും ഇതിനോടകം തന്നെ ഈടാക്കിയ മുഴുവൻ തുകയും വിമാന കമ്പനികൾ യാത്രക്കാർക്ക് മടക്കി നൽകണം എന്നീ കാര്യങ്ങളാണ് സർക്കുലറിൽ വ്യക്തമാക്കിയത്. പുതിയ മാറ്റം 5 മാർച്ച് മുതൽ പ്രാബല്യത്തിലായതായും സർക്കുലർ വ്യക്തമാക്കി.
ഗാക്കയുടെ സർക്കുലർ വായിക്കാം.