ഹൈദരലി തങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

0
1660

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനും സഹോദര പുത്രനുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

തുടർചികിത്സാർത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളതെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.