ഉക്രൈനിൽ റഷ്യ നേരിടുന്നത് കനത്ത തിരിച്ചടി, രണ്ടു യുദ്ധവിമാനങ്ങൾ കൂടി തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു

0
3561

കീവ്: റഷ്യ പ്രതീക്ഷിച്ച പോലെ ഉക്രൈനെ തകർക്കാൻ കഴിയുന്നില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഉക്രൈന്റെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് പത്ത് ദിവസം ആയെങ്കിലും ഇത് വരെ റഷ്യ കരുതിയ പോലെ മുന്നേറാൻ സാധിച്ചില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനകം തന്നെ ആയിരക്കണക്കിന് റഷ്യൻ സൈനികരെ വകവരുത്തിയെന്നാണ് ഉക്രൈൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. അത് തെളിയിക്കുന്ന വീഡിയോകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുമുണ്ട്.

ഏറ്റവും ഒടുവിൽ ശനിയാഴ്ച്ച രണ്ട യുദ്ധ വിമാനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ ഉക്രൈൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടു. ഒരു റഷ്യൻ ഹെലികോപ്റ്ററും മറ്റൊരു വിമാനവുമാണ് മിസൈൽ ഉപയോഗിച്ച് തകർത്തത്. ആദ്യ വീഡിയോയിൽ, താഴ്ന്നു പറക്കുന്ന ഒരു റഷ്യൻ ഹെലികോപ്റ്ററിന് നേരെ ഒരു മിസൈൽ വിക്ഷേപിച്ചാണ് തകർത്തത്. “റഷ്യൻ അധിനിവേശക്കാർ ഇങ്ങനെയാണ് മരിക്കുന്നത്” എന്ന തലക്കെട്ടോടെയാണ് ഉക്രൈൻ പ്രതിരോധ മന്ത്രാലയം വീഡിയോ പുറത്ത് വിട്ടത്.

നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എയർ ഡിഫൻസ് ഫോഴ്‌സ് വെടിവെച്ച് വീഴ്ത്തിയതായി പറയുന്ന ഒരു വിമാനം വീഴ്ത്തുന്നതിന്റെ മറ്റൊരു ദൃശ്യവും പുറത്തു വിട്ടിട്ടുണ്ട്.

39 റഷ്യൻ വിമാനങ്ങളും 40 ഹെലികോപ്റ്ററുകളും 269 സൈനിക ടാങ്കുകളും 409 വാഹനങ്ങളും തങ്ങളുടെ സൈന്യം ലക്ഷ്യമിട്ടിരുന്നുവെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു, അതേസമയം റഷ്യൻ സൈന്യത്തിന്റെ നഷ്ടം 10,000 ആയി ഉയർന്നതായി ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഉക്രൈൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച്ച പുറത്ത് വിട്ട വീഡിയോ കാണാം