“റിയാദ് മാരത്തൺ 2022”; ആവേശകരമായ തുടക്കം, വിദേശികളും സജീവ പങ്കാളികൾ, വീഡിയോ

0
1912

റിയാദ്: സഊദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന “റിയാദ് മാരത്തൺ 2022” നു ഇന്ന് രാവിലെ തുടക്കമായി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 10,000-ലധികം പേർ പങ്കെടുക്കുന്ന മാരത്തൺ തുടക്കം വൻ ആവേശത്തോടെയായിരുന്നു.

ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ അൽ വലീദ് ബിൻ ത്വലാൽ രാജകുമാരൻ രാവിലെ ഏഴിന് സിഗ്നൽ നൽകിയതോടെയാണ്‌ മാരത്തൺ ഓട്ടത്തിന് തുടക്കമായത്. മാരത്തണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ 42.3 കിലോമീറ്റർ ദൂരമാണ് ഓടിത്തീർക്കേണ്ടത്.

രാജ്യത്തിനകത്തും പുറത്തും നിന്ന് ഇത്രയും വലിയ പങ്കാളിത്തത്തോടെ സഊദിയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. രാജ്യത്തെ ആദ്യ പ്രൊഫഷണൽ, അന്താരാഷ്ട്ര മാരത്തൺ ആരംഭിച്ചതിൽ ഖാലിദ് രാജകുമാരൻ സന്തോഷം പ്രകടിപ്പിച്ചു.

“റിയാദ് മാരത്തോണിന്” ചുറ്റുമുള്ള റോഡുകൾ ശനിയാഴ്ച്ച പുലർച്ചെ മൂന്ന് മുപ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ താത്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു. മാരത്തൺ പരിപാടിയുടെ സുഖമമായ നടത്തിപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു.

വീഡിയോ