പൊടിയിൽ മുങ്ങി സഊദി, പലയിടത്തും ദൂരക്കാഴ്ച തീരെ ഇല്ലാതായി, പലയിടത്തും പൊടിക്കാറ്റ് തുടരുന്നു

0
3296

റിയാദ്: സഊദിയുടെ പല ഭാഗത്തും ശക്തമായ പൊടിക്കാറ്റ് അടിച്ചു വീശുന്നു. ഖസിം മേഖലയിലും റിയാദ് മേഖലയുടെ വടക്കുഭാഗത്തും, കിഴക്കൻ സഊദിയുടെ പല ഭാഗത്തും കനത്ത പൊടിക്കാറ്റ് ആണ് അടിച്ചു വീശുന്നത്. ഇത് പലയിടത്തും ദൂരക്കാഴ്ച പാടെ ഇല്ലാതാക്കുകയും ചെയ്തു. പലയിടങ്ങളിലും റോഡുകളില്‍ കാഴ്‍ച തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിയാദിലെ അൽ മജ്മ ഗവർണറേറ്റിലെ ഖസിമിലെയും താമിറിലെയും നിരവധി പ്രദേശങ്ങളിൽ പൊടി പടരുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അല്‍ ജൗഫ്, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്ലും ശക്തമായ പൊടിക്കാറ്റു വീശുന്നുണ്ട്.

നിലവിലെ പൊടിക്കാറ്റ് തരംഗം കൂടുതൽ ശക്തമാകുമെന്നും അതിന്റെ ആഘാതം വരും മണിക്കൂറുകളിൽ തലസ്ഥാനമായ റിയാദിലേക്കും വ്യാപിക്കുമെന്നുമാണ് കരുതുന്നത്.

ഖസീം, റിയാദ്, കിഴക്കൻ സഊദി തുടങ്ങിയ പ്രദേശങ്ങളിൽ ഉപരിതല കാറ്റിന്റെ പ്രവർത്തനത്തോടൊപ്പം കനത്ത പൊടിക്കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഖസീമിൽ രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയും റിയാദിൽ രാത്രി 9 വരെയും കിഴക്കൻ പ്രവിശ്യയിൽ വൈകുന്നേരം 4 വരെയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

വിവിധയിടങ്ങളിൽ ഇപ്പോൾ പൊടിക്കാറ്റിൽ മുങ്ങിയപ്പോൾ 👇