ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, ഒടുവിൽ വിരിഞ്ഞത് അതിമനോഹരം ഈ ചിത്രം; സഊദി യുവാവിന് ഫോട്ടോഗ്രാഫി അവാർഡ്

0
5811

റിയാദ്: ഷെയ്ഖ് ഖലീഫ ബിൻ സായിദ് പ്രൈസിനായുള്ള “ദ പാം ഇൻ ദി ഐസ് ഓഫ് ദി വേൾഡ്” മത്സരത്തിൽ സഊദി ഫോട്ടോഗ്രാഫർക്ക് അവാർഡ്. ഗൂഗിൾ മാപ്പ് അനുസരിച്ച് ഫോട്ടോ എടുക്കാൻ പോയെങ്കിലും വഴി തെറ്റി ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോൾ അവിടെ നിന്ന് എടുത്ത അതി മനോഹര ചിത്രത്തിനാണ് സഊദി ഫോട്ടോഗ്രാഫർ കൂടിയായ അബ്ദുറഹ്മാൻ അൽ ബാരിയ മൂന്നാം സ്ഥാനം നേടിയത്. ഈന്തപ്പനയുടെയും വെള്ളി നിറത്തിലുള്ള അരുവിയുടെയും ഒരു ഷോട്ട് ആണ് “ദ പാം ഇൻ ദി ഐസ് ഓഫ് ദി വേൾഡ്” മത്സരത്തിൽ ഇദ്ദേഹത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.

ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളിൽ നിന്നുള്ള 363 ഫോട്ടോഗ്രാഫർമാരിൽ നിന്ന് 1,064 ഫോട്ടോഗ്രാഫുകൾ മത്സരത്തിനുണ്ടായിരുന്നു. അൽ അറബിയ നെറ്റിന് നൽകിയ അഭിമുഖത്തിൽ, ഇത് വെറും ആകസ്മികമായിരുന്നുവെന്ന് അൽ-ബാരിയ വിശദീകരിച്ചു, താൻ ഹായിലിൽ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു പരിപാടിയിൽ ആയിരുന്നതിനാൽ തന്റെ ക്യാമറ എടുത്തിരുന്നില്ല, അവസാന നിമിഷം ഞാൻ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹായിലിൽ എത്തിയ ശേഷം താൻ ലക്ഷ്യസ്ഥാനത്ത് എത്താൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ചെങ്കിലും മാപ്പിലെ പിഴവ് തന്നെ ഇഖ്ദ എന്ന സ്ഥലത്തേക്ക് ആണ് എത്തിച്ചത്. ഇവിടെ മരങ്ങള്‍ക്കിടയിലുള്ള കാഴ്‌ചഭംഗി കണ്ട് താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. “അതിനാൽ, ഞാൻ ഒരു ഈന്തപ്പനയുടെ ഒരു ഫോട്ടോ എടുത്തു, അതിന് പിന്നിൽ ഒരു വെള്ളച്ചാട്ടമുണ്ട്, അത് ഖലീഫ ബിൻ സായിദ് സമ്മാനത്തിന് യോഗ്യമാണെന്ന് ഞാൻ കരുതി,” അൽ-ബാരിയ പറഞ്ഞു, ഷോട്ട് ഇതിനകം തന്നെ വൻ വിജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പൈതൃകവും പ്രകൃതിയും നഗരങ്ങളും ഉൾപ്പെടെയുള്ള ഫോട്ടോയെടുക്കാനാണ് അൽ-ബാരിയ ഇഷ്ടപ്പെടുന്നത്. ഇതിനകം 19 പ്രാദേശികവും അന്തർദ്ദേശീയവുമായ സമ്മാനങ്ങലും ഇദ്ദേഹം നേടിയിട്ടുണ്ട്. അതുല്യമായ ഭൂപ്രകൃതിയാൽ വേറിട്ടുനിൽക്കുന്ന സഊദി അറേബ്യയിലെ മനോഹരമായ എല്ലാത്തിനും ഊന്നൽ നൽകുന്നതിനായി നിരവധി ദേശീയ അന്തർദേശീയ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഒട്ടകങ്ങളുടെയും തടാകങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടെ ജനപ്രിയവും ശ്രദ്ധേയവുമായ നിരവധി ചിത്രങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിയാദിന്റെ ഫോട്ടോകളിലൊന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ 6 ദശലക്ഷം കാഴ്ചക്കാരുമായി വൈറലായിയിരുന്നു. സാംസ്‌കാരിക വിനോദ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിംഗ് അബ്ദുൽ അസീസ് ഫെസ്റ്റിവലിൽ ഒട്ടകങ്ങളുടെയും തുവൈഖിന്റെയും ചിത്രം ലോകത്തിലെ ഏറ്റവും വിലകൂടിയ 120,000 റിയാൽ സമ്മാനം നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.