ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനന്തമായാണ് ഇപ്പോൾ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും നീട്ടിയതായി സർക്കാർ അറിയിച്ചത്.

ഇതിനിടെ നേരത്തെ, വിലക്ക് പൂർണ്ണമായും നീക്കാൻ തീരുമാനം കൈകൊണ്ടിരുന്നെങ്കിലും ഒമിക്രോൺ പശ്ചാത്തലത്തിൽ തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇന്ത്യ ആദ്യമായി വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.
ഇന്നുവരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19നാണ് ഫെബ്രുവരി 28 വരെ വിമാന സർവീസ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാർച്ചിൽ തുടങ്ങിയ സസ്പെൻഷൻ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സർവീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതൽ തന്നെ സ്പെഷൽ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സർവീസ് ഉണ്ട്.