റിയാദ്: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ ലംഘനത്തിൽ വാഹനത്തിന്റെ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാരൻ നിയമലംഘനത്തിന് വിധേയനാകുമോയെന്ന ഒരാളുടെ അന്വേഷണത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ വിശദീകരണം.
