ജിദ്ദ: സഊദി സ്ഥാപക ദിനത്തിൽ അംബാസിഡർ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കൾ ഒത്തു കൂടി. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു . പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങൾ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി.

“പ്രവാസം കടന്നു പോയ വഴികൾ” എന്ന വിഷയത്തിൽ ചീഫ് ഫാക്കൽറ്റി നസീർ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. അഹമ്മദ് കബീർ ഗാനമാലപിച്ചു. മൊയ്തീൻ , ജാബിർ കോട്ടയം, അഡ്വ.ഷംശുദ്ധീൻ, ആർ. പി ഷംശുദ്ധീൻ കണ്ണൂർ, നഷ്രിഫ് തലശ്ശേരി എന്നിവർ സംസാരിച്ചു . പ്രവാസ ജീവിതത്തിൽ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിഷയമാക്കി അഷ്റഫ് മട്ടന്നൂർ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി.
കെ. ടി മുസ്തഫ പെരുവള്ളൂർ സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു