സഊദിയിൽ കൊവിഡ് വൈറസ് കേസുകൾ അഞ്ഞൂറിലേക്ക് ചുരുങ്ങി

0
1288

റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് റിപ്പോർട്ടിൽ രാജ്യത്ത് ഇന്ന് 537 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 743,742 ആയി ഉയർന്നു. വൈറസിൽ നിന്നുള്ള രോഗമുക്തി കേസുകൾ ഇന്ന് 1,085 ആണ്. ആകെ രോഗമുക്തരുടെ എണ്ണം 721,473 ആയി ഉയർന്നു. ഒരു മരണം രേഖപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിച്ചു. മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 8,993 ആയി. നിലവിൽ 13,275 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഗുരുതരമായ കേസുകൾ 612 ആയും കുറഞ്ഞു. ആശ്വാസം പകരുന്നതാണ് ദിനേന കുത്തനെ കുറയുന്ന കണക്കുകൾ. റിയാദ് 150, ജിദ്ദ 54, ദമ്മാം 31, മദീന 24, അബഹ 23, ഹുഫൂഫ് 20, മക്ക 17, ത്വാഇഫ് 16, ജിസാൻ 13 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും ആൻറി-വൈറസ് വാക്സിൻ നൽകുന്ന പ്രക്രിയ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,000-ലധികം പുതിയ വാക്സിൻ ഡോസുകൾ നൽകി. ഇതുവരെ 6,07,08,716 ഡോസ് കൊവിഡ് വാക്സിൻ ആണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതിൽ 2,59,24,231 ആദ്യ ഡോസും 2,41,50,413 രണ്ടാം ഡോസും 1,06,34,072 ബൂസ്റ്റർ ഡോസുമാണ്.