റിയാദ്: റിയാദ് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിൽ മഴയും കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ആയിരിക്കും അടിച്ചു വീശുക.
റിയാദ്, അൽഖർജ്, ദിരിയ, രമാഹ്, ഷഖ്‌റ, ഹുറയ്‌മില, കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിൽ നേരിയ മഴയും കാറ്റും ഉണ്ടാകും. വൈകുന്നേരം അഞ്ച് മണി വരെ ദൂരക്കാഴ്ചയും കുറയും.
ഇന്ന് വൈകുന്നേരം അഞ്ച് വരെ മക്ക മേഖലയുടെ ചില ഭാഗങ്ങൾ സജീവമായ കാറ്റും കുറഞ്ഞ ദൂരക്കാഴ്ചയുമുള്ള അവസ്ഥ ആയിരിക്കുമെന്നും മദീന, വടക്കൻ അതിർത്തികൾ, ഖസിം മേഖലകളിൽ അന്തരീക്ഷത്തെ മൂടിക്കെട്ടി കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.