ദമ്മാം: അബ്ദുല്ല ഫുആദ് മദീനത്തുൽ ഉമ്മാൽ ഏരിയ കെ എം സി സി യുടെ ജനറൽ ബോഡി യോഗം ജവ്സാഖ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ട്രഷറർ വഹീദ് റഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ദമ്മാം കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്‌മാൻ കാര്യാട് ഉദ്ഘാടനം ചെയ്തു.
കെ വി എ മജീദ് ചുങ്കത്തറ മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ ഭരണഘടനയെ പോലും വെല്ലുവിളിച്ച് കൊണ്ട് എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് ഫാസിസ്റ്റു ഭരണകൂടം തീരുമാനിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍ ശക്തമായ ചെറുത്ത് നിൽപ്പ് നടത്താന്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം മാത്രമേ ഉള്ളൂ എന്നും ഹിജാബ് പോലുള്ള അനാവശ്യ വിവാദങ്ങള്‍ ഉയർത്തി മുസ്‌ലിം സമുദായത്തിന്റെ സ്വത്വവും അവകാശവും നശിപ്പിക്കാനായാണ് സംഘ്പരിവാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭിന്നതകൾ മറന്ന് മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി മുസ്‌ലിം ലീഗിന് പിന്നിൽ അണിനിരക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൗക്കത്ത് അടിവാരം പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു.
മാമു നിസാർ, ബഷീർ ബാഖവി,അബ്ദുൾ റഹ്‌മാൻ അറക്കൽ,അസ്‌ലം കൊളക്കാടൻ, അബ്ദുൾ ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ ബഷീർ ബാഖവി പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജാബിർ നേരോത് സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ:
ചെയർമാൻ: കെ വി എ മജീദ് ചുങ്കത്തറ പ്രസിഡന്റ് : അബ്ദുല്ല ത്തീഫ് എടയൂർ
വൈസ് പ്രസിഡന്റ്: വഹീദ് റഹ്‌മാൻ, സാബ്രീ കോട്ടയം, യൂസുഫ് കൊല്ലം, അഷ്‌റഫ് താമരശ്ശേരി.
ജനറൽ സെക്രട്ടറി: ഷൗക്കത്ത് അടിവാരം
ഓർഗനൈസിങ് സെക്രട്ടറി: നസീം ചങ്ങരംകുളം ജോയിന്റ് സെക്രട്ടറിമാർ: സുബൈർ കീഴ്പറമ്പ്, ഖമറുദ്ധീൻ കോട്ടക്കൽ, റിയാസ് പെരുമണ്ണ, ജാബിർ നേരോത്
ട്രഷറർ: ഫൈസൽ ചെറുവണ്ണൂർ