യുഎഇ പ്രവാസികൾക്ക് ദുബൈയിലേക്ക് പോകാൻ GDRFA/ICA അംഗീകാരം ആവശ്യമില്ല

0
1211

ദുബൈ: ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളവങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്ന യുഎഇ നിവാസികൾക്ക് ഇനി മുതൽ ജിഡിആർഎഫ്എ/ഐസിഎയുടെ പ്രീ-ട്രാവൽ അനുമതികൾ ആവശ്യമില്ല. നേരത്തെ ഉണ്ടായിരുന്ന ഈ നടപടി പിൻവലിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. യുഎഇ നിവാസികൾക്ക് ഇനി ദുബായ് വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്ക് ജിഡിആർഎഫ്എ/ഐസിഎ അനുമതി ആവശ്യമില്ല. ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് ആവശ്യകത നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ, യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂർ ഉള്ളിലെ സാധുതയുള്ള നെഗറ്റീവ് പരിശോധനാ ഫലം കൈവശം വെക്കണം.

സാധുവായ ഒരു നെഗറ്റീവ് കൊവിഡ്-19 ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം, സാമ്പിൾ ശേഖരിക്കുന്ന സമയം മുതൽ മണിക്കൂറുകൾ യാത്രയുടെ 48 മണിക്കൂർ ഉള്ളിലെ സമയപരിധിക്കുള്ളിൽ ഉള്ളതായിരിക്കണം, ക്യുആർ കോഡ് ഉള്ള സർട്ടിഫിക്കറ്റുകളും അംഗീകൃത ലാബുകളിൽ നിന്നുള്ളതും ആയിരിക്കണം എന്നതാണ് നിലവിലെ യാത്ര നിബന്ധനകൾ. അതേസമയം, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ശേഷം, പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത് വരെ യാത്രക്കാർ സ്വയം ക്വാറന്റൈൻ കഴിയുകയും വേണം.

“ദുബായിൽ എത്തുമ്പോൾ പിസിആർ ടെസ്റ്റിന് വിധേയമാക്കുക, നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ സ്വയം ക്വാറന്റൈൻ ചെയ്യുക. അതിഥിയെ പോസിറ്റീവായി പരിശോധിക്കുന്ന സാഹചര്യത്തിൽ, അത്തരം അതിഥി ബന്ധപ്പെട്ട ആരോഗ്യ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കണം. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ ബാധകമാണ്.