വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം

0
2674

അബഹ: വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചു പേർ ദാരുണമായി മരണപ്പെട്ടു. സബ്തൽഅലായ, ബീശ റോഡിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിക്കപ്പും കാറുമാണ് കൂട്ടിയിടിച്ചത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് നീക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.