യുവതിക്ക് പ്രസവത്തിൽ അഞ്ച് കണ്മണികൾ, ഒരാളുടെ പേര് സൽമാൻ, വീഡിയോ പങ്ക് വെച്ച് അധികൃതർ

0
5366

റിയാദ്: യുവതി ഒറ്റ പ്രസവത്തിൽ അഞ്ച് കണ്മണികൾക്ക് ജന്മം നൽകി. തലസ്ഥാന നഗരിയായ റിയാദിലാണ് യമനി പൗരയായ യുവതി അഞ്ച് മക്കൾക്ക് ജന്മം നൽകിയത്. ഹെൽത്ത് എൻഡോവ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കുട്ടികൾ എല്ലാവരും വളരെ നല്ല ആരോഗ്യ സ്ഥിതിയിലാണ്. 55 മില്യൺ ഗർഭധാരണത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ സംഭവമാണിത്. 5 ഇരട്ടകളെ ഗർഭം ധരിച്ച യുവതിയെ രക്ഷിക്കാൻ കഴിഞ്ഞതായി മെഡിക്കൽ സംഘം പറഞ്ഞു.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഫോർ ജോയിന്റ് മീഡിയ ആക്ഷൻ ഇതു സംബന്ധമായ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യെമൻ നിവാസിയുടെ കാര്യത്തിൽ തുടർന്നും എല്ലാ ചെലവുകളും ഏറ്റെടുക്കാനുള്ള താല്പര്യം ഉണ്ടെന്ന് ഹെൽത്ത് എൻഡോവ്‌മെന്റ് ഫണ്ട് ഡയറക്ടർ മൂസ അൽ-ഖബ്ബ പറഞ്ഞു.

പ്രസവത്തിനു 24 മണിക്കൂർ മുമ്പ് ഒരു സാങ്കൽപ്പിക പരീക്ഷണം നടത്തിയതായി മെഡിക്കൽ സംഘം പറഞ്ഞു. യുവതിയുടെ ശസ്ത്രക്രിയയിൽ ഉണ്ടായിരുന്ന എല്ലാ ഡോക്ടർമാരും അതിൽ പങ്കെടുത്തിരുന്നു. ശാസ്ത്രക്രിയക്ക് ശേഷം പുറത്തെടുക്കുന്നതുൾപ്പെടെ കിടക്കയിലേക്ക് കൊണ്ടുപോകാൻ ക്രമീകരിക്കുന്നതടക്കം ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ വ്യക്തമാക്കാനായിരുന്നു ട്രയൽ റൺ.

അഞ്ച് കുട്ടികൾക്കും പിതാവ് മജീദ് അൽഖഹ്താൻ പേരിടുകയും ചെയ്തു. സഊദി ആദര സൂചകമായി അസ്മ സൽമാൻ, റിമ, അബ്ദുൾ അസീസ്, റീം, തൗഫീഖ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടത്.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്ത് വിട്ട വീഡിയോ 👇

https://malayalampress.com/wp-content/uploads/2022/02/68_-قامت-تبكي-لما-قالوا-لها-خمسة-قصة-ولادة-خمسة-توائم.mp4