കൊവിഡ്: സഊദിയിൽ ഗുരുതര രോഗികളുടെ കുറവ് തുടരുന്നു, പുതിയ രോഗികൾ രണ്ടാം ദിവസവും ഉയർന്നു

0
1800

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സഊദിയിൽ ഗുരുതര കേസുകളുടെ തോതിൽ ഗണ്യമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഗുരുതര രോഗികൾ 795 ആയി കുറഞ്ഞു. അതേസമയം, പുതിയ അണുബാധകൾ രണ്ടാം ദിവസവും വർദ്ധിച്ചു, 1,052 കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

രണ്ട് പുതിയ കേസുകളുമായി മരണനിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. മൊത്തം മരണങ്ങളുടെ എണ്ണം 9,886 ആയി. 2,036 പുതിയ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മഹാമാരി ആരംഭം മുതൽ മൊത്തം 740,396 വൈറസ് കേസുകളിൽ രോഗം ഭേദമായവരുടെ എണ്ണം 713,592 ആയി.

മൊത്തം 60.3 ദശലക്ഷം ഡോസുകളോടെ പൗരന്മാർക്കും താമസക്കാർക്കും ഡോസുകൾ നൽകുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 117,000-ലധികം വാക്സിൻ ഡോസുകൾ നൽകപ്പെട്ടു.