കോഴിക്കോട് സ്വദേശി സഊദിയിൽ നിര്യാതനായി

0
3079

റിയാദ്: കോഴിക്കോട് സ്വദേശി സഊദിയിലെ റിയാദിൽ നിര്യാതനായി. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്‌സ് ബഖാലയില്‍ ജോലി ചെയ്യുന്ന ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) വെള്ളിയാഴ്ച മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.

സമീറയാണ് ഭാര്യ. സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ് എന്നിവർ മക്കളാണ്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.