റിയാദ്: വ്യാജ വേഷം ധരിച്ചു പ്രസവ ഗൈനക്കോളജി ടവറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പ്രവാസിയെ സെക്യൂരിറ്റി പിടികൂടി. തായിഫിലെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലെ സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ആണ് ഡോക്ടറുടെ വേഷം ധരിച്ച് പ്രസവ, ഗൈനക്കോളജി ടവറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച അറബ് വംശജനെ പിടികൂടിയത്.
ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ടവറിൽ പ്രവേശിക്കാൻ വ്യാജ ഡോക്‌ടറുടെ വേഷം ധരിച്ച് ഇദ്ദേഹം എത്തിയിരുന്നു, സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് സൂപ്പർവൈസറെ വിവരം അറിയിക്കുകയും സംശയം തോന്നിയയാളെ സിസിടിവി ക്യാമറകളിലൂടെ പിന്തുടരാൻ കോംപ്ലക്സിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ ആവശ്യപ്പെടുകiയും ചെയ്തു. ചെയ്തു. .
പ്രതി സമുച്ചയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തുടർനടപടികളിലൂടെയും കർശനമായ സുരക്ഷാ പദ്ധതിയിലൂടെയും ഇയാളെ സമുച്ചയത്തിലെ സുരക്ഷാ ഗാർഡുകൾ തടയുകയും പിടികൂടുകയുമായിരുന്നു. ഡോക്ടർ ആയി വേഷം കെട്ടിയ ഇദ്ദേഹം സമുച്ചയത്തിൽ ജോലി ചെയ്തിട്ടില്ലെന്നാണ് വിവരം. കോംപ്ലക്‌സിന്റെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാനും രോഗികളുടെ സ്വകാര്യത ലംഘിക്കാനും ശ്രമിച്ച ഇദ്ദേഹത്തെ പിടികൂടി തുടർ നടപടികൾക്കായി പോലീസിൽ ഏൽപ്പിച്ചു
