മുൻ സഊദി പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മുൻ സഊദി പ്രവാസിയും മലപ്പുറം വള്ളുവമ്പ്രം സ്വദേശിയുമായ സയ്യിദ് ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ ( 57) നാട്ടിൽ നിര്യാതനായി. ജിദ്ദ, ദുബാ എന്നിവിടങ്ങളിലായി 25 വർഷം സഊദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന് വർഷം മുമ്പാണ് നാട്ടിൽ പോയത്. ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി പ്രവർത്തക സമിതി അംഗമായിരുന്നു.

പിതാവ്: കെ. പി ആറ്റക്കോയ ജിഫ്രി തങ്ങൾ (ചെറുമുക്ക്) ഭാര്യ: ശരീഫ ബീവി. മക്കൾ : ഹിഷാം ജിഫ്രി (ഹായിൽ), മകൾ : റാനിയ നുസ്‌റിൻ

പരേതന്റെ നിര്യാണത്തിൽ ജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.