സ്ത്രീയുൾപ്പെടെ കടലിൽ കുടുങ്ങിയ 9 പേരെ സഊദി ബോർഡർ ഗാർഡ് രക്ഷപ്പെടുത്തി, വീഡിയോ

0
2710

റിയാദ്: സ്ത്രീയുൾപ്പെടെ കടലിൽ കുടുങ്ങിയ 9 പേരെ രക്ഷപ്പെടുത്തിയതായി സഊദി ബോർഡർ ഗാർഡ് അറിയിച്ചു. അസീർ, ജസാൻ, മക്ക മേഖലകളിൽ നിന്നായാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡിന്റെ സംഘം 9 പേരെ രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോയും ബോർഡർ ഗാർഡ് പുറത്ത് വിട്ടു.

മക്ക മേഖലയിൽ കടലിൽ ബോട്ട് തകരാറിലായതിനെ തുടർന്ന് ഒരു പൗരനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അസീറിലെ അൽ-ഖഹ്മ ബീച്ചിൽ കടലിൽ മുങ്ങിയ ഒരു സ്ത്രീയെയും രക്ഷിച്ചതായി സംഘം വിശദീകരിച്ചു. ജസാൻ മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട രണ്ട് പേരെയും ജിസാനിലെ ദ്വീപുകളിലൊന്നിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായും സംഘം വ്യക്തമാക്കി.

രക്ഷപ്പെടുത്തിയവരെല്ലാം സുഖമായിരിക്കുന്നുവെന്നും അവരിൽ ചിലരെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം വെളിപ്പെടുത്തി.