റിയാദ്: അക്വയേഡ് ഇമ്മ്യൂണോ ഡഫിഷ്യന്സി സിണ്ട്രോം (എയ്ഡ്‌സ്) ബാധിച്ച രോഗികൾക്ക് പുതിയ ചികിത്സ നൽകാനൊരുങ്ങി സഊദി അറേബ്യ. പുതിയ ചികിത്സ രീതി ഈ വർഷം തന്നെ രാജ്യത്ത് ലഭ്യമാകുമെന്ന് സാംക്രമിക രോഗങ്ങളുടെ കൺസൾട്ടന്റ് ഡോ: നിസാർ ബഹാബ്രി വെളിപ്പെടുത്തി.
രണ്ട് മാസത്തിലൊരിക്കൽ രോഗിക്ക് പ്രത്യേക കുത്തിവെപ്പ് നൽകുന്നതാണ് പുതിയ ചികിത്സയെന്നും ഓരോ രോഗിക്കും ദിവസേന നൽകുകയും ഉപയോഗിക്കുകയും ചെയ്യുന്ന ക്യാപ്‌സ്യൂളുകൾക്ക് പകരമായാണ് ഈ കുത്തിവെപ്പ് ചികിത്സയെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ ചികിത്സ അടുത്തിടെ കണ്ടുപിടിച്ചതാണെന്നും ലോകമെമ്പാടുമുള്ള നിരവധി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റികൾ ഇതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും എയ്ഡ്‌സ് ബാധിച്ച ഒരാൾക്ക് തന്റെ ജീവിതം സാധാരണ രീതിയിൽ നയിക്കാൻ കഴിയുന്ന ഫലപ്രദമായ ചികിത്സയാണിതെന്നും ബഹാബ്രി കൂട്ടിച്ചേർത്തു.