ജിദ്ദ: ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഹമ്മദ് അഷ്റഫ് പി.വി., (പ്രസിഡന്റ്), ഹബീബ് കാഞ്ഞിരാല (ജനറൽ സെക്രട്ടറി, മുഹമ്മദ് അമീൻ ചെമ്മല (ട്രഷറർ) ആയി പുതിയ കമ്മറ്റി നിലവിൽ വന്നു. സുൽഫീക്കർ കെ. ഒതായി, കെ.സി.അർഷാദ്, ഫൈസൽ ബാബു കെ സി എന്നിവർ കമ്മറ്റി രക്ഷാധികാരികളാണ്.
Pമറ്റു ഭാരവാഹികളായി പി.സി. ഗഫൂർ, അഷ്റഫ് വി ടി,(വൈസ് പ്രെഡിഡന്റ്മാർ) കെ.പി. സുനീർ, നൗഷാദ് വി പി, (സെക്രട്ടറിമാർ) പി.വി. അഷ്ഫാഖ്, മുജീബ് സി ടി, മുഹ്സിന ടീച്ചർ, ഷബീബ് ബാബു, ഷിയാസ് കെ ചാത്തല്ലൂർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്. ആദ്യമായാണ് ഒരു വനിത പ്രധിനിധി എക്സിക്യൂട്ടീവ് ഈ കമ്മിറ്റയിൽ അംഗമാവുന്നത്.
യോഗം അർഷദ് കെ.സി ഉദ്ഘാടനം ചെയ്തു, സുൽഫീക്കർ ഒതായി പ്രവർത്തന റിപോർട്ട് വായിച്ചു. പി.വി അഷ്റഫ് അധ്യക്ഷധ വഹിച്ചു. ഷറഫുദീൻ കെ. ടി ഓഡിറ്റിംഗ് നടത്തിയ സാമ്പത്തിക റിപ്പോർട്ട് അമീൻ ചെമ്മല അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് ജുനൈസ് ബാവ യൂ. പി , ഷിയാസ് കെ. ചാത്തല്ലൂർ, നിഷാദ് പി. പി എന്നിവർ നേത്രത്വം നൽകി.ജനറല്‍ സെക്രട്ടറി ആയിരിക്കെ ജിദ്ദയിലേക്കുള്ള യാത്രാ മധ്യേ ദുബൈ യില്‍ വെച്ച് മരണപ്പെട്ട നൗഫൽ ബാബു കാഞ്ഞിരാല (കൊച്ചു) വിന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളെ യോഗാംഗങ്ങൾ അനുസ്മരിച്ചു.
മെഡിക്കൽഫണ്ട്, തൊഴിൽ പരീശീലനം, വിദ്യാഭ്യാസ മോട്ടിവേഷന്‍ ക്ലാസ്സുകള്‍, അംഗങ്ങൾ ക്കുള്ള അടിയന്തര വായ്പാ സഹായം തുടങ്ങി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ കമ്മറ്റി തീരുമാനിച്ചു.
അബ്ദുൽ കാദർ, ഫാസിൽ ഒതായി, മുജീബ് സി. ടി. എന്നിവർ സംസാരിച്ചു. നൗഷാദ് വി പി സ്വാഗതവും അഷ്റഫ് വി. ടി നന്ദിയും പറഞ്ഞു. പറഞ്ഞു.