ജിദ്ദ : ജിദ്ദയിലെ ട്രൈനർമാരുടെ കൂട്ടായ്മയായ അംബാസിഡർ ടാലെന്റ്റ് അക്കാദമി മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. മദീനയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ, കാരക്ക തോട്ടങ്ങൾ തുടങ്ങിയവ സന്ദർശിച്ചു.

മസ്ജിദുന്നബവിയിൽ ജുമുഅക്ക് എത്തിയ സംഘം അവിടെ നിന്നും മസ്ജിദു ഖുബായിലേക്കുള്ള ചരിത്ര പാതയിലൂടെ സഞ്ചരിച്ചു . അയ്യായിരം അടി നീളമുള്ള പാതയിലൂടെ ഒരു ഭാഗത്തെക്കു സഞ്ചരിക്കാൻ അര മണിക്കൂർ സമയമെടുക്കും . വേറിട്ടൊരു അനുഭവമാണ് ഈ യാത്ര സമ്മാനിക്കുന്നത്. ഉഹ്ദ് പർവ്വതവും അതിനോടനുബന്ധിച്ച ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചു. വിവിധ ചരിത്ര ശേഷിപ്പുകൾ സന്ദർശകർക്കായി ഒരുക്കിയ അവാലിയിലെ കാരക്ക തോട്ടവും സന്ദർശിച്ചു.
അൽ വഹ ഹോളിടെ ടൂർസുമായി സഹകരിച്ച യാത്രക്ക് ടൂർ കോർഡിനേറ്റർ കെ.ടി മുസ്തഫ പെരുവള്ളൂർ നേത്രത്വം കൊടുത്തു .
ചീഫ് അമീർ ഹംസ മളാഹിരിക്കൊപ്പം ചുക്കാൻ സൈദലവി ഹാജി, നൗഷാദ് താഴത്തു വീട്ടിൽ , അഡ്വക്കറ്റ് ശംസുദ്ധീൻ , അഷ്‌റഫ് മട്ടന്നൂർ , ജംഷീർ , മുനീർ വി. പി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .