ദമാം തവനൂർ നിയോജക മണ്ഡലം കെഎംസിസി ഭാരവാഹികളെ തിരഞ്ഞെടുത്തു

0
1037

ദമാം: സഊദി കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ്റെ ഭാഗമായി കിഴക്കൻ പ്രവിശ്യാ മലപ്പുറം ജില്ലാ കെഎംസിസി യുടെ കീഴിലുള്ള തവനൂർ നിയോജക മണ്ഡലം ജനറൽ ബോഡി യോഗം നടന്നു. ദമാം കെഎംസിസി ഓഫീസിൽ വെച്ചു നടന്ന മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ഹുസൈൻ കെപി ഉദ്ഘാടനം ചെയ്തു
കിഴക്കൻ പ്രവിശ്യ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൽ മജീദ് കെ വി (പ്രസിഡന്റ്), യാസീൻ എടപ്പാൾ, അബ്ദുൾ ഖാദർ, റാഫി ഖത്വീഫ്, ( വൈസ് പ്രസിഡന്റ്റുമാർ), മുഹമ്മദ് റഊഫ് മൗലവി എടപ്പാൾ (ജനറൽ സെക്രട്ടറി), ഉനൈസ് കെ വി ഖത്വീഫ്, ഇസ്മാഈൽ സൈഹാത്ത്, ഇസ്ഹാഖ് കെ കെ(സെക്രട്ടറിമാർ), ഇസ്മായിൽ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഇക്ബാൽ ആനമങ്ങാട് തിരെഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് നേത്രത്വം നൽകി. ഷബീർ തേഞ്ഞിപ്പലം അനുമോദന പ്രസംഗം നടത്തി. ജൗഹർ കുനിയിൽ സ്വാഗതവും റഊഫ് മൗലവി നന്ദിയും പറഞ്ഞു