ജിദ്ദ: വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം വടക്കാങ്ങര സ്വദേശി അറക്കൽ കുണ്ട് അറക്കൽ ശരീഫ് (35) ആണ് ജിദ്ദയിൽ അന്തരിച്ചത്.
തലവേദന മാറാതിരുന്നതിനെത്തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയും തലക്കുള്ളിൽ മുഴ കണ്ടെത്തുകയും ചെയ്തിരുന്നു.ഇതോടനുബന്ധിച്ചുള്ള ചികിത്സയുടെ ഭാഗമായി ജിദ്ദയിൽ ആശുപത്രിയിൽ ഐ സി യു വിലായിരിക്കെയാണു മരണം.
ഒരു വർഷം മുമ്പ് നാട്ടിൽ പോയി വന്ന ശരീഫിന്റെ വീട് പണി പൂർത്തിയാകാനിരിക്കെയാണു വേർപാട്. കഴിഞ്ഞ 13 വർഷമായി ശരീഫ് ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ച് വരുന്നു.
പിതാവ്: മൊയ്തു. മാതാവ്: ജമീല. ഭാര്യ: സുനീറ. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
