സഊദിയിൽ ചികിത്സയിലുള്ള രോഗികൾ കുറയുന്നു, ഗുരുതര രോഗികളിലും ആശ്വാസം

0
1051

റിയാദ്: സഊദിയിൽ ഞായറാഴ്ച പുതുതായി 2,136 കൊവിഡ് രോഗികളെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,482 രോഗമുക്തിയും രണ്ടു മരണങ്ങളും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 728,387 ഉം രോഗമുക്തരുടെ എണ്ണം 692,001 ഉം മരണം 8,973 ആയി ഉം ആയി. നിലവിൽ 27,413 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്. ഇവരിൽ 1,014 പേരാണ് ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 765, ജിദ്ദ 157, ദമാം 149, ഹുഫൂഫ് 93, മദീന 77, മക്ക 41. രാജ്യത്ത് ഇതുവരെ 5,93,95,739 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 2,57,58,329 ആദ്യ ഡോസും 2,39,21,480 രണ്ടാം ഡോസും 2,39,21,480 ബൂസ്റ്റർ ഡോസുമാണ്.