സഊദിയിലെ ആദ്യത്തെ വാർത്താ റേഡിയോ സ്റ്റേഷൻ നാളെ പ്രവർത്തനം ആരംഭിക്കും

0
2316

റിയാദ്: സഊദിയിലെ ആദ്യത്തെ വാർത്താ റേഡിയോ സ്റ്റേഷൻ “അൽ-ഇഖ്ബാരിയ” റേഡിയോ നാളെ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരി 13-ന് ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് “അൽ-ഇഖ്ബാരിയ” റേഡിയോ സ്റ്റേഷൻ നാളെ പ്രവർത്തനം ആരംഭിക്കുകയെന്ന് റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി ശനിയാഴ്ച അറിയിച്ചു.

ഇത്തരത്തിലുള്ള ആദ്യത്തെ റേഡിയോ ആണ് അൽ ഇഖ്ബാരിയ റേഡിയോ. അൽ-ഇഖ്‌ബാരിയ ചാനലിന്റെ റേഡിയോ ശാഖയായിട്ടായിരിക്കും പ്രവർത്തനം. അതിലൂടെ പ്രാദേശിക ഉള്ളടക്കത്തിലും പ്രത്യേക പരിപാടികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പാത പൂർത്തിയാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്.

എല്ലാ പ്ലാറ്റ്‌ഫോമുകളിലും മാധ്യമ വ്യവഹാരങ്ങൾ വിതരണം ചെയ്യുന്നതിനും സമൂഹത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക മാധ്യമങ്ങളിലേക്ക് മാറുന്നതിനുമുള്ള അതോറിറ്റിയുടെ പദ്ധതിയുടെ ഫലമായാണ് ഈ നടപടിയെന്ന് റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സിഇഒ മുഹമ്മദ് അൽ ഹാരിസി സൂചിപ്പിച്ചു.

അൽ-ഇഖ്ബാരിയ റേഡിയോയുടെ പ്രാരംഭ പ്രക്ഷേപണം എഫ്എം ഫ്രീക്വൻസിയിൽ മൂന്ന് മേഖലകളിലായിട്ടായിരിക്കും പ്രക്ഷേപണം. റിയാദ് ഫ്രീക്വൻസി 93.00, ജിദ്ദ ഫ്രീക്വൻസി 107.7, ദമാം 99.00 എന്നിങ്ങനെയാണ് സിഗ്നൽ ഫ്രീക്വൻസി നമ്പറുകൾ.

നവീകരിച്ച ബുള്ളറ്റിനുകളും വാർത്താ സംക്ഷിപ്തങ്ങളും സമൂഹത്തിന് താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളും ഏറ്റവും പ്രധാനപ്പെട്ട അടിയന്തര അന്താരാഷ്ട്ര സംഭവങ്ങളും ഉൾക്കൊള്ളുന്ന വാർത്തകളും ഉൾപ്പെടുന്ന വിവിധ വാർത്താ പരിപാടികൾ അൽ ഇഖ്ബാരിയ റേഡിയോ അവതരിപ്പിക്കുമെന്ന് അൽ ഇഖ്ബാരിയ ചാനൽ പ്രഖ്യാപിച്ചു.

ലോക റേഡിയോ ദിനം

ഇത് ഒരു അന്താരാഷ്‌ട്ര ദിനമാണ്. ഈ ദിവസം റേഡിയോ വഹിക്കുന്ന പ്രധാന പങ്ക് ആഘോഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 1946 ൽ ഐക്യരാഷ്ട്ര റേഡിയോ ആരംഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഫെബ്രുവരി 13 ഇത് ലോക റേഡിയോ ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത്.