അനധികൃത ഉംറ സര്‍വീസുകള്‍ക്കെതിരെ ഉംറ വെൽഫെയർ അസോസിയേഷൻ നിയമനടപടിക്കൊരുങ്ങുന്നു

0
1437

കോഴിക്കോട്: അനധികൃതമായ നിലയിൽ ഉംറ സര്‍വീസുകള്‍ സംഘടിപ്പിക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കേരളൈറ്റ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍. നിയമപരമായ ഓഫീസ് സംവിധാനത്തോടെയും ജി.എസ്.ടി സംവിധാനത്തോടെയും പ്രവര്‍ത്തിക്കണമെന്നിരിക്കെ ഓഫിസ് സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളോ വ്യക്തികളോ ഉംറ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് കേരളൈറ്റ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.യു.ഡബ്ല്യു.എ) തീരുമാനം.

ഇത്തരത്തിലുള്ള ആളുകളുടെ അടുത്ത് ഉംറക്ക് പോവാന്‍ പാസ്‌പോര്‍ട്ട് കൊടുത്താലുള്ള നിയമപ്രശ്‌നങ്ങളും യാത്രാ ബുദ്ധിമുട്ടുകളും തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്താനും സംഘടന തീരുമാനിച്ചു.

കൊവിഡിന് മുന്നേ തന്നെ ഇത്തരത്തിൽ അംഗീകാരം ഇല്ലാത്ത വ്യക്തികളിൽ നിന്നും ഏജൻസികളിൽ നിന്നും തീർത്ഥാടകർക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതായി സംഘടനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തീർത്ഥാടകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കേരളൈറ്റ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറൽ സിക്രട്ടറി മുഹമ്മദ്‌ ബഷീർ ആവശ്യപ്പെട്ടു.