സഊദിയിൽ വീണ്ടും ശീത തരംഗം; ചില ഭാഗങ്ങൾ വീണ്ടും കൊടും ശൈത്യത്തിലേക്ക്

0
3478

റിയാദ്: അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന ശീത തരംഗത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽ-അഖീൽ പ്രതീക്ഷിക്കുന്നു.

അൽ-ഇഖ്ബാരിയ ചാനലിലെ “അൻ-നഹർ” പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ ശീതതരംഗത്തിന്റെ ഫലമായി രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ 5 ഡിഗ്രി സെൽഷ്യസ് മുതൽ പൂജ്യം ഡിഗ്രി വരെ താപനില താഴുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. വളരെ കുറഞ്ഞ താപനില ആയതിനാൽ ഈ പ്രദേശങ്ങളിൽ , മഞ്ഞ് രൂപപ്പെടും.

റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം, ഹായിൽ, മദീന എന്നിവിടങ്ങളിൽ ശനിയാഴ്‌ച ശീത തരംഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ പ്രദേശങ്ങളിൽ താപനില കുറയുമെന്നും വടക്കുകിഴക്കൻ മേഖലകളും തെക്ക്, തെക്ക് പടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളും മഴക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.