ഇന്ത്യയിലേക്ക് ആർടിപിസിആർ ഒഴിവാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസം, ചില ഗൾഫ് രാജ്യങ്ങൾക്ക് ഇത്‌ ലഭ്യമല്ല

സഊദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പോകുന്നവർക്കും ഇനി ടെസ്റ്റ് വേണ്ട, ചില ഗൾഫ് രാജ്യങ്ങൾ ലിസ്റ്റിന് പുറത്ത്

0
5488

റിയാദ്: ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയ നടപടി പ്രവാസികൾക്ക് നൽകുന്നത് വൻ ആശ്വാസം. പ്രവാസികൾക്ക് അവരുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതിയാൽ മതിയാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എയർ സുവിധയിലും ഇത്‌ തന്നെ അപ്‌ലോഡ് ചെയ്‌താൽ മതി. കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്.

ഫെബ്രുവരി പതിനാല് മുതലാണ് പുതുക്കിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ആർ.ടി.പി.സി.ആർ ടെസ്റ്റിന് പകരം വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. സഊദിക്ക് പുറമെ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവരും കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. നിലവിൽ സഊദി പ്രവാസികൾ ഉൾപ്പെടെ ഗൾഫിലെ ഒട്ടുമിക്ക പ്രവാസികളും ബൂസ്റ്റർ ഡോസ് അടക്കം വാക്സിനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇത്‌ ഇവർക്ക് ഏറെ ഗുണകരമാകും.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആനുകൂല്യം ലഭ്യമാകുക. നിലവിൽ 82 രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, യു എ ഇ, കുവൈത് എന്നീ ഗൾഫ് രാജ്യങ്ങൾ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല. അതിനാൽ യു എ ഇ യിൽ നിന്നുള്ളവർ നാട്ടിലേക്ക് പോകുമ്പോൾ 72 മണിക്കൂർ ഉള്ളിലുള്ള ആർടിപിസിആർ കരുതണം. കേന്ദ്ര സർക്കാർ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി

പുതിയ നടപടികൾ, മരണം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര തിരിക്കുന്നവർക്കാണ് ഏറെ ആശ്വാസം നൽകുക. നിലവിലെ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ മരണം പോലുള്ള ആവശ്യങ്ങൾക്കായി ഉടനടിയുള്ള യാത്രക്ക് ഒരുങ്ങാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. പരിശോധനക്കായി സാമ്പിൾ കൊടുത്ത് ചുരുങ്ങിയത് 12 മണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമേ സാധാരണയായി റിസൾട്ട് ലഭിക്കാറുള്ളൂ. അതിനാൽ പെട്ടെന്നുള്ള യാത്ര സാധ്യമായിരുന്നില്ല. പുതിയ ഇളവ് 14 മുതൽ വരുന്നതോടെ ടിക്കറ്റ് അടിയന്തിര ഘട്ടങ്ങളിൽ പോലും എടുത്ത ഉടൻ യാത്ര ചെയ്യാനാകും.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup

വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ക്വാറന്‍റീനും ആവശ്യമില്ല, വാക്സിൻ സർട്ടിഫിക്കറ്റ് മതി; മാർഗനിർദേശം പുതുക്കി കേന്ദ്രം