അബ്ഷിറും തവക്കൽനയും ലയിപ്പിക്കാൻ നീക്കമില്ലെന്ന്

0
1384

റിയാദ്: അബ്‌ഷിർ പ്ലാറ്റ്‌ഫോമും തവക്കൽന ആപ്ലിക്കേഷനും ഒറ്റ ആപ്ലിക്കേഷനായി ലയിപ്പിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ഔദ്യോഗിക വൃത്തങ്ങൾ. ഇത്‌ സംബന്ധമായ വാർത്ത പ്രാദേശിക മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി രാജകുമാരൻ ബന്ദർ ബിൻ അബ്ദുല്ല നിഷേധിച്ചു. രാജ്യത്തെ പ്രമുഖ ചാനൽ ആണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അബ്ഷിറും തവക്കൽനയും ലയിപ്പിക്കാൻ നീക്കമെന്ന വാർത്ത ആദ്യം പുറത്തു വിട്ടത്.

കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന ടെക്‌നിക്കൽ എക്‌സിബിഷനിൽ പങ്കെടുത്തപ്പോഴാണ് അബ്ഷിർ, തവക്കൽന ആപ്പുകൾ ലയിപ്പിക്കുമെന്ന് ഉയർന്നത്. എന്നാൽ, പക്ഷേ അത് ഒരു കാഴ്ചപ്പാട് മാത്രമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

അബ്ഷർ പ്ലാറ്റ്‌ഫോമും തവക്കൽന ആപ്ലിക്കേഷനും പരസ്പര പൂരകമാണെന്ന് നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഇസ്സാം അൽ-വാഖിതും വ്യക്തമാക്കി. അവ പരസ്പരം സംയോജിപ്പിക്കാനുള്ള നടപടിയും നിഷേധിച്ചു.